ശിവശങ്കര - പിണറായി - സ്വപ്ന പദ്ധതിയായ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടത്തിൻ്റെസ്ട്രക്ച്ചറൽ സ്റ്റെബിലിറ്റി പരിശോധിക്കാൻസർക്കാർ ചുമതലപ്പെടുത്തിയ പാലക്കാട് ഐഐടി പിൻമാറിയതിനെ തുടർന്നാണ്കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത്.
പദ്ധതി പൂർത്തീകരണത്തിന് സർക്കാരിന് താൽപര്യമില്ലെങ്കിൽ കോടതി നേരിട്ട് പരിശോധന നടത്തുമെന്നും ചെലവ് സർക്കാർ നൽകേണ്ടി വരുമെന്നും കോടതി വിമർശിച്ചു. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ വ്യക്തത വരുത്തണമെന്ന്കോടതി നിർദേശിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണം സർക്കാർ നേരിട്ട് നിർമ്മിക്കണമെന്നുള്ള മുൻ എംഎൽഎ അനിൽ അക്കരയുടെ പൊതുതാൽപര്യ ഹർജിയാണ് ഹൈകോടതി ഇന്ന് പരിഗണിച്ചത്.
High Court slams government over Vadakkancherry Life Mission flat construction case